കുന്നംകുളം: കുന്നംകുളം നഗരത്തിൽ രണ്ടിടങ്ങളിലായി പാർക്ക് ചെയ്തിരുന്ന ബൈക്കുകൾ മോഷണം പോയി. തൃശൂർ റോഡിലെ കാക്കശ്ശേരി സൂഖിന്റെ പാർക്കിങ്ങിൽ പാർക്ക് ചെയ്തിരുന്ന കൊരിഞ്ഞൂർ സ്വദേശി ബാദുഷയുടെ ഉടമസ്ഥതയിൽ ഉള്ള ബൈക്കും, കുന്നംകുളം പുതിയ ബസ് സ്റ്റാൻഡിന്റെ സമീപത്തെ നഗരസഭയുടെ പാർക്കിങ്ങിൽ പാർക്ക് ചെയ്തിരുന്ന മരതയുർ സ്വദേശി അജുമോന്റെ ഉടമസ്ഥതയിൽ ഉള്ള പാഷൻ പ്ലസ് ബൈക്കും ആണ് മോഷണം പോയത്. കാക്കശ്ശേരി സൂഖിൽ സിനിമ കാണാൻ എത്തിയ ബാദുഷയുടെ ബൈക്ക് രാത്രിയിൽ 11മണിക്കും 2മണിക്കും ഇടയിലാണ് മോഷണം പോയത്. മോഷണത്തിന്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ
പതിഞ്ഞിട്ടുണ്ട്. മരതയുർ സ്വദേശി അജുമോൻ ജോലിയുമായി ബന്ധപ്പെട്ട് പോകുന്നതിന് വേണ്ടി കുന്നംകുളം നഗരസഭയുടെ പാർക്കിങ്ങിൽ പാർക്ക് ചെയ്ത് പോയ ബൈക്ക് ആണ് മോഷണം പോയത്. രാവിലെ 11നും രാത്രി 11. 30നും ഇടയിൽ ആണ് അജുമോന്റെ ബൈക്ക് മോഷണം പോയത്. സംഭവത്തിൽ ഇരുവരും നൽകിയ പാരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു. മേഖലയിലെ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് ബൈക്ക് മോഷ്ട്ടാക്കൾക്ക് ആയി പോലീസ് അന്വേഷം ഊർജിതമാക്കി.