തൃശൂർ: തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കുപ്പിവെള്ളം വാങ്ങാൻ ആയി 500 രൂപയുടെ കള്ളനോട്ടുമായി വന്ന മൂന്നുപേരെ മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തു. കണ്ണംപ്പാറ സ്വദേശി കുറുവക്കാട്ടിൽ വീട്ടിൽ ജിഷ്ണു(21), മുള്ളൂർക്കര കണ്ണംപ്പാറ സ്വദേശി പള്ളത്തുവീട്ടിൽ ഫാറൂഖ് (20), കണ്ണംപ്പാറ സ്വദേശി മാങ്ങാട്ട് ഞാലിൽവീട്ടിൽ മിലൻ കൃഷ്ണ(18) എന്നിവരാണ് മെഡിക്കൽ കോളേജ് പോലീസിന്റെ പിടിയിലായത്. കുപ്പിവെള്ളം വാങ്ങാൻ എത്തിയ
പ്രതികൾ 500 രൂപയുടെ നോട്ട് നൽകിയത് സംശയം തോന്നിയ കാന്റീൻ ജീവനക്കാരൻ പ്രതികളെ തടഞ്ഞ് നിർത്തിയതോടെ ഓടി രക്ഷപെടാൻ ശ്രമിച്ചപ്പോൾ മെഡിക്കൽ കോളേജ് കോമ്പൗണ്ടിൽ വച്ച് പോലീസും സെക്യൂരിറ്റി ജീവനക്കാരും ചേർന്ന് പിടികൂടി മെഡിക്കൽ കോളേജ് പോലീസിന് കൈമാറി. കുന്നംകുളം താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധന പൂർത്തിയാക്കിയ പ്രതികളെ കോടതിയിൽ ഹാജാരാക്കുകയും ചെയ്യും.