News One Thrissur

Thrissur

പീച്ചി റിസർവോയറിലെ വഞ്ചി അപകടം; കാണാതായ 3 പേരിൽ 2 പേരുടെ മൃതദേഹം കണ്ടെത്തി, ഒരാൾക്കായി തെരച്ചിൽ

തൃശൂർ: തൃശൂർ ജില്ലയിലെ ആനവാരിയിൽ പീച്ചി ഡാമിന്റെ റിസർവോയറിൽ വഞ്ചി അപകടത്തിൽ പെട്ട് മൂന്ന് യുവാക്കളെ കാണാതായ സംഭവത്തിൽ രണ്ട് പേരുടെ മൃതദേഹം കിട്ടി. തെക്കേ പുത്തൻപുരയിൽ അജിത്ത് (20), കൊത്തിശ്ശേരി കുടിയിൽ ബിബിൻ (26) എന്നിവരുടെ മൃതദേഹമാണ്‌ ഫയർഫോഴ്സ് കണ്ടെത്തിയത്. പ്രധാനി വീട്ടിൽ സിറാജി (30) നായുള്ള തെരച്ചിൽ തുടരുകയാണ്. ഇന്നലെ വൈകിട്ടാണ് വഞ്ചി അപകടത്തിൽ പെട്ട് മൂന്ന് യുവാക്കളെ കാണാതായത്. ആകെ നാലുപേരാണ്

വഞ്ചിയിൽ ഉണ്ടായിരുന്നത്. അപകടത്തിൽ പെട്ടതിനെ തുടർന്ന് ഒരാൾ നീന്തി കരയ്ക്കു കയറി രക്ഷപ്പെട്ടിരുന്നു. വാണിയമ്പാറ പൊട്ടിമടയ്ക്കു സമീപം കൊള്ളിക്കാടു നിന്നുള്ളവരാണ് യുവാക്കൾ എന്നാണ് പ്രാഥമിക വിവരം. രക്ഷപ്പെട്ടയാൾ അവശനിലയിലായതിനാൽ കൂടെയുണ്ടായിരുന്നവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ സാധിച്ചിരുന്നില്ല. വൈകിട്ട് 4 മണിയോടെയാണ് സംഭവം. വിപിൻ, അജിത്ത്, സിറാജ് എന്നിവരെയാണ് കാണാതായത്. ഇവരുടെ സംഘത്തിലുണ്ടായിരുന്ന ശിവപ്രസാദ് എന്നയാളാണ് നീന്തി രക്ഷപ്പെട്ടത്.

Related posts

വഞ്ചി അപകടം: മൂന്നാമന്റെ മൃതദേഹവും കണ്ടെത്തി

Husain P M

പോക്സോ കേസ്സിൽ പ്രതിക്ക് 20 വർഷം തടവും 5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു

Sudheer K

വിദ്യാർത്ഥികളുമായി പോയ അന്തിക്കാട് ഹൈസ്‌കൂളിന്റെ ബസ്, വാട്ടർ അതോറിറ്റിയുടെ കാനയിൽ താഴ്ന്നു.

Sudheer K

Leave a Comment

error: Content is protected !!