കുന്നംകുളം: ബസ്സിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പിലാവ് തിപ്പല്ലിശ്ശേരി സ്വദേശി പാലയ്ക്കൽ വീട്ടിൽ ബിജുവിനെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു.കെ. ഷാജഹാന്റെ നിർദ്ദേശപ്രകാരം പ്രിൻസിപ്പൽ സബ് ഇൻസ്‌പെക്ടർ മഹേഷിന്റെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകീട്ട് 6. 30ന് പതിനേഴുവയസുള്ള പെൺകുട്ടി കുന്നംകുളം പുതിയ ബസ് സ്റ്റാൻഡിൽ എത്തി
ബസിന്റെ പുറകിലെ ഡോറിലൂടെ ഇറങ്ങുന്നതിനിടെ പുറകിൽ ഇരുന്നിരുന്ന പ്രതി പെൺക്കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തുകയായിരുന്നു എന്ന് പെൺക്കുട്ടി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. തുടർന്ന് ബസ് സ്റ്റാൻഡിലെ പോലീസ് എയ്ഡ് പോസ്റ്റിൽ എത്തി പെൺക്കുട്ടി വിവരം പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ എയ്ഡ് പോസ്റ്റിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥർ പ്രതിയെ പിടികൂടുകയായിരുന്നു.