തൃശൂര്‍: കെഎസ്ആര്‍ടിസി ബസില്‍ യാത്രയ്ക്കിടെയുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അധ്യാപകനായ യുവാവിനെ കുത്തി പരുക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ടുപേരെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. ചാലിശ്ശേരി പൊട്ടന്‍കുളങ്ങര വീട്ടില്‍ ജയന്‍ (52), പാതിരാപ്പിള്ളി നാലുകണ്ടത്തില്‍ വീട്ടില്‍ സന്തോഷ് (52)
എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കോട്ടക്കലില്‍ നിന്നും കട്ടപ്പനയ്ക്ക് പോയിരുന്ന കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്തിരുന്ന മലപ്പുറം മൂടല്‍ സ്വദേശി തെക്കേപൈങ്കല്‍ വീട്ടില്‍ ഹാരിസി (42) നെയാണ് പ്രതികള്‍ ആക്രമിച്ചത്. ഇടുക്കി വണ്ടന്‍മേട് എംഇ എസ് സ്‌കൂളിലെ ഫിസിക്‌സ് അധ്യാപകനായ ഹാരിസ് ഓണാവധി കഴിഞ്ഞ് വീട്ടില്‍നിന്നും വണ്ടന്‍മേട്ടിലേക്ക് പോവുകയായിരുന്നു.