തൃശൂർ: തൃശൂർ നിന്ന് കാഞ്ഞാണി വഴിയുള്ള ബസുകൾ മുല്ലശ്ശേരിയിൽ ട്രിപ്പ് അവസാനിപ്പിക്കും. പറപ്പൂർ വഴിയുള്ള ബസുകൾ താമരപ്പിള്ളി വഴി പാവറട്ടിയിൽ എത്തും. അമൃത് കുടിവെള്ള പദ്ധതിക്കായി പൈപ്പ് ഇടുന്നത് മൂലം ഉള്ള ദുരിതം വർഷങ്ങളായിട്ടും അവസാനിക്കാത്തതിൽ പ്രതിഷേധിച്ചാണ് ഭാഗികമായി സർവീസ് നിർത്തിവെക്കുന്നത്. ഞായറാഴ്ച ഇത് വഴി സർവീസ് പൂർണമായി നിർത്തി വച്ചിരുന്നു. കാഞ്ഞാണി വഴിയുള്ള ബസുകൾ
മുല്ലശ്ശേരി വഴിയിലാണ് സർവീസ് നടത്തുന്നത്. ഇതുവഴി പാവറട്ടിയിലേക്കും ചാവക്കാട്ടിലേക്കും എല്ലാം പോവുന്ന യാത്രക്കാർ ദുരിതത്തിലായി. മുല്ലശ്ശേരിയിൽ എത്തി ഓട്ടോ വിളിച്ച് താമരപ്പിള്ളിയിൽ എത്തിയാലെ പാവറട്ടിയിലേക്കുള്ള ബസ് ലഭിക്കുകയുള്ളു എന്നാണ് ഇപ്പോഴത്തെ അവസ്ഥ. ഇതോടെ വിദ്യാർത്ഥികളടക്കം ഉള്ളവർ ഏറെ ദുരിതം അനുഭവിക്കുന്നു. പറപ്പൂർ വഴിയുള്ള ബസുകൾ താമരപ്പിള്ളി വഴിയാണ് പാവറട്ടിയിലാണ് എത്തുന്നത്. പൈപ്പിടൽ മൂലമുള്ള ദുരിതം വർഷങ്ങളായിട്ടും അവസാനിക്കാത്തതിൽ പ്രതിഷേധിച്ചാണ് സർവീസ് നിർത്തുന്നതെന്ന് തൊഴിലാളികൾ പറഞ്ഞു.