കയ്പമംഗലം: പഞ്ചായത്തംഗം ഓഫീസിന്റെ ജനൽചില്ല് അടിച്ചു തകർത്തു. കയ്പമംഗലം പഞ്ചയത്തോഫീസിലാണ് മെമ്പർ ജനൽചില്ല് അടിച്ചുതകർത്തത്. ഇന്ന് ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം.
ഏഴാം വാർഡിലെ വികസന കര്യങ്ങൾ നോക്കാൻ മെമ്പറുമായി ഓഫീസിൽ നിന്നും ഇറങ്ങുകയായിരുന്ന ഉദ്യോഗസ്ഥ ‘തിരക്കില്ലെങ്കിൽ നാളെ പോയാൽ മതിയോ’ എന്ന് ചോദിച്ചതോടെയാണ് മെമ്പർ ക്ഷുഭിതനായി പ്രസിഡന്റിന്റെ ഓഫീസിലെ ജനൽ വലിച്ചടച്ച് പൊട്ടിച്ചത്. അൽപസമയത്തിനകം മെമ്പർ തന്നെ ആളെ കൊണ്ടുവന്നു ജനൽ മാറ്റിസ്ഥാപിക്കുകയും ചെയ്തു.
ഉദ്യോഗസ്ഥയുടെ ബന്ധു ആശുപത്രിയിൽ ആയതിനാലാണ് ഉദ്യോഗസ്ഥ ലീവ് ചോദിച്ചതെന്നും ഏഴാം വാർഡ് മെമ്പർ ഷാജഹാന്റെ പേരിൽ പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. കയ്പമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസിൽ അക്രമം നടത്തുകയും
പഞ്ചായത്ത് പ്രസിഡണ്ടിന്റെ ഓഫീസിന്റെ ജനൽ ചില്ലുകൾ അടിച്ചു തകർക്കുകയും ചെയ്തു ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഭരണ സമിതിയിലെ കോൺഗ്രസ് അംഗം ഷാജഹാൻ രാജിവെക്കണമെന്നും പൊതുമുതൽ നശിപ്പിച്ചതിന് കേസ് എടുക്കണമെന്നും പഞ്ചായത്ത് അംഗത്വം റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ട് എൽ ഡി എഫ് കയ്പമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.
സിപിഐഎം കയ്പമംഗലം ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി.വി. സുരേഷ് ഉദ്ഘാടനം ചെയ്തു. സിപിഐ നേതാവും ഗ്രാമപഞ്ചായത്ത് അംഗവുമായ പി.എച്ച്. അബ്ദുള്ള അധ്യക്ഷനായി. ബി.എസ്. ശക്തിധരൻ, ഐ.എസ്. കാസിം, സജീഷ്, ടി.ജി. നിഖിൽ, ഖദീജ പുതിയവീട്ടിൽ, സി.എസ്. സലീഷ്, എൻ.കെ. സുരേഷ്, നൂറുൽഹുദ, കെ.എം. വിജയൻ എന്നിവർ സംസാരിച്ചു.