News One Thrissur

Thrissur

ബൈക്കിൽ ബസിടിച്ച് റോഡിലേക്ക് തെറിച്ച വീണ യുവാവിന് ബസ് ദേഹത്ത് കയറി ഗുരുതര പരിക്ക്

വാടാനപ്പള്ളി: വാടാനപ്പള്ളി സെന്ററിൽ ബസ് ബൈക്കിലിടിച്ചതിനെ തുടർന്ന് റോഡിലേക്ക് തെറിച്ച് വീണ യുവാവിന്റെ ദേഹത്ത് കൂടി ബസ് കയറി ഗുരുതര പരിക്കേറ്റു. ഗണേശമംഗലം സ്വദേശി ചണ്ഡാലപ്പറമ്പിൽ ഷെഫീക്ക് (47) നാണ് പരിക്കേറ്റത്.

ഞായറാഴ്ച രാത്രി ഏഴരയോടെ വാടാനപ്പള്ളി സുധാസ് സിൽക്സിനു സമീപത്ത് വെച്ചാണ് അപകടം. തൃശൂർ – തൃപ്രയാർ റൂട്ടിലോടുന്ന ‘യാത്രാ ദർശ്” ബസാണ് അപകടത്തിനിടയാക്കിയത്. ഉടൻ തന്നെ സ്ഥലത്തെത്തിയ വാടനപ്പള്ളി ആക്ട്സ് പ്രവർത്തകർ പരിക്കേറ്റയാളെ തൃശൂർ എലൈറ്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. യുവാവിൻ്റെ കാലിനും കൈക്കുമാണ് പരിക്ക്.

Related posts

മുംബൈ സ്വദേശികളെ ചോദ്യം ചെയ്യാനായി അന്തിക്കാട് പോലീസ് കസ്റ്റഡിയിൽ വാങ്ങി

Sudheer K

മൊബൈൽ ഫോൺ തട്ടിയെടുത്ത് മർദ്ദനം: 3 പേർ അറസ്റ്റിൽ

Sudheer K

ഏങ്ങണ്ടിയൂർ സ്വദേശിനിയെ ഹോസ്റ്റൽമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

Husain P M

Leave a Comment

error: Content is protected !!