News One Thrissur

Thrissur

കാക്കിയുടെ കരുതലിന് സല്യൂട്ട്; അർദ്ധരാത്രി റോഡിൽ കുഴഞ്ഞു വീണയാൾക്ക് രക്ഷകരായി കൊടുങ്ങല്ലൂർ പൊലീസ്

കൊടുങ്ങല്ലൂർ: അർദ്ധരാത്രി വഴിയിൽ കുഴഞ്ഞു വീണയാൾക്ക് തുണയായത് പോലീസിന്റെ സംയോജിതമായ ഇടപെടൽ. കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ ജെയ്സൺ, സീനിയർ സിവിൽ പോലീസ് ഓഫീസർ ഗിരീഷ്, സിവിൽ പോലീസ് ഓഫീസർ ഗിരീഷ് എന്നിവരാണ് രക്ഷാധൗത്യത്തിൽ ഏർപ്പെട്ടത്. കൊടുങ്ങല്ലൂർ കീഴ്ത്താരി സ്വദേശി കളപ്പുരക്കൽ അർജുൻ ശനിയാഴ്ച അർദ്ധരാത്രി റോഡ് അരികിൽ കുഴഞ്ഞ് വീണത്. ആറാം ക്ലാസ്സുക്കാരനായ മകൻ അക്ഷയോടൊപ്പം സെക്കന്റ് ഷോ കഴിഞ്ഞ് വീട്ടിലേക്ക് പോവുന്നതിനിടയിലാണ് അർജുന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. അച്ഛൻ കുഴഞ്ഞ് വീണത് കണ്ട മകൻ ചേരമാൻ മസ്ജിദിന് മുൻവശം

വാഹന പരിശോധന നടത്തിയിരുന്ന എസ്ഐ ജെയ്‌സൺന്റെ സഹായം തേടുകയായിരുന്നു. പോലീസ് സംഘം ഉടൻ തന്നെ സ്ഥലത്തെത്തി. പോലീസ് അർജുന് സിപിആർ നൽകുകയും വരുംവരായികകൾ നോക്കാതെ പോലീസ് ജീപ്പിൽ അർജുനെ എ ആർ മെഡിക്കൽ സെന്ററിൽ എത്തിച്ചു. കീഴ്ത്താരിയിലെ വീട്ടിൽ ഉള്ള അച്ഛൻ വിശ്വനാഥനെ കൂട്ടി ആശുപത്രിയിൽ എത്തിയ ശേഷമാണ് പോലീസ് സംഘം മടങ്ങിയത്. പോലീസ് നൽകിയ പ്രാഥമിക സുസ്രൂഷയും ഉടനെ ആശുപത്രിയിൽ എത്തിച്ചതുമാണ് അർജുൻന്റെ ജീവൻ രക്ഷിക്കാൻ കാരണമായതെന്നും ഡോക്ടർമാർ പറഞ്ഞു. വിലപ്പെട്ട ഒരു ജീവൻ രക്ഷിച്ചതിന്റെ ചാരുതാർഥ്യത്തിൽ ആണ് കൊടുങ്ങല്ലൂർ പോലീസ്.

Related posts

ഏറ്റെടുക്കാൻ ആളില്ല, റെയിൽവേ സ്റ്റേഷനിൽ മത്സ്യബോക്സുകൾ

Sudheer K

തളിക്കുളം സ്വദേശി മുംബൈയിൽ അന്തരിച്ചു

Sudheer K

കയ്പമംഗലം അപകടം: കണ്ണീരണിഞ്ഞ് നാട്; ഹാരിസിൻ്റെ മൃതദേഹം ഖബറടക്കി, ഹസീബിൻ്റെ ഖബറടക്കം നാളെ

Sudheer K

Leave a Comment

error: Content is protected !!