തൃപ്രയാർ: തൃപ്രയാറിൽ ബാറിൽ കൈകാലുകളിലെ ഞരമ്പുകൾ മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച മധ്യവയസ്കനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃപ്രയാർ സെന്ററിൽ തന്നെയുള്ള ബാറിലാണ് മദ്യപന്റെ ആത്മഹത്യാശ്രമമുണ്ടായത്. കൈകാലുകളിലെ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഇന്നലെ
രാത്രിയിലാണ് സംഭവം. ഉടൻ തന്നെ ജീവനക്കാരും മറ്റുള്ളവരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. ഇയാളെ പോലീസിന്റെ നിർദ്ദേശമനുസരിച്ച് തൃപ്രയാർ ആക്ട്സ് പ്രവർത്തകർ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.