വടക്കേകാട്: നമ്പീശൻപ്പടി പെട്രോൾ പമ്പിൽ യുവാവിനെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിലായി. ചാവക്കാട് മണത്തല ബേബി റോഡ് ആലുക്കൽ വീട്ടിൽ വിഷ്ണു, സഹവക്കാട് മണത്തല പൊന്നമ്പറമ്പിൽ ലിജിൻ, പാലുവായി മുണ്ടന്തറ പ്രിയൻ, പാലാബസാർ പണ്ടാരത്തിൽ നിധീഷ്, മാമബസാർ കരുമത്തിൽ വീട്ടിൽ ദീപക് എന്നിവരാണ് അറസ്റ്റിലായത്. കല്ലിങ്ങൽ സ്വദേശി തൊട്ടുപുരത്ത് പ്രണവിനെ
കുത്തി പരിക്കേൽപ്പിച്ച കേസിൽ ആണ് അറസ്റ്റ്. ഇക്കഴിഞ്ഞ ശനിയാഴ്ച ആണ് കേസിനാസ്പദമായ സംഭവം നടന്നത്. കുത്തേറ്റ പ്രണവ് നിരവധി കേസുകളിലെ പ്രതിയായിരുന്നു. ലഹരി മരുന്ന് വിൽപ്പനയും ആയി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. വടക്കേകാട് എസ് എച്ച് ഒ അമൃത് രംഗന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.