പെരുമ്പിലാവ്: പുതിയഞ്ചേരിക്കാവിൽ ഹോട്ടലിന് തീപിടിച്ചു. വാഹന യാത്രക്കാർ തീ ആളിപടരുന്നത് കണ്ടതിനാൽ വലിയ അപകടം ഒഴിവായി. പെരുമ്പിലാവ് – നിലംബൂർ പാതയിലെ പുതിയഞ്ചേരിക്കാവ് ഭഗവതി ക്ഷേത്രത്തിന് സാംപീപ്പത്തുള്ള കെട്ടിടത്തിൽ സ്ഥിതി ചെയുന്ന അൽ അമീൻ എന്ന ഹോട്ടലിനാണ് തീ പിടിച്ചത്. പുലർച്ചെ 4 മണിയോടെ വാഹന യാത്രക്കാർ ആണ് തീ ആളി പടരുന്നത് കണ്ടത്. തുടർന്ന് ഹോട്ടലിനു സമീപത്ത് ഉണ്ടായിരുന്ന വെള്ളം ഒഴിച്ച് തീ അണച്ചു. പുതിയഞ്ചേരിക്കാവ് അമ്പലപ്പറമ്പിൽ
അഷ്റഫിന്റെതാണ് ഹോട്ടൽ. ഹോട്ടലിന് സമീപത്തുള്ള മുറികളിൽ ആണ് അഷ്റഫും ഭാര്യയും മക്കളും താമസിക്കുന്നത്. യാത്രക്കാരുടെ ഉച്ചത്തിലുള്ള ശബ്ദം കേട്ടാണ് അഷ്‌റഫ് ഉണർന്നത്. ഓലമേഞ്ഞ് ടാർപ്പായ നിരത്തിയ ഭാഗത്ത് ആണ് തീ പടർന്നത്. നാലു വർഷത്തോളമായി ഇവിടെ ഹോട്ടൽ നടത്തിവരികയാണ് അഷ്‌റഫ്. കുന്നംകുളം പോലീസിൽ അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി. സമീപത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ച് അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.