കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ഡിവൈഎസ്പി ഓഫീസ് സിഗ്നലിനു സമീപം താമസിക്കുന്ന തോട്ടാപ്പിള്ളി ഹരിക്കുട്ടൻ (54) ആണ് മരിച്ചത് . ഇന്ന് രാവിലെ വ്യായാമത്തിന്റെ ഭാഗമായി സൈക്കിൾ സവാരി നടത്തുന്നതിനിടയിൽ ഇയാൾ അഴീക്കോട് ജട്ടിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. തീരദേശ പൊലീസ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുലൂറ്റ് നാരായണ മംഗലത്ത് വളം വ്യാപാര സ്ഥാപനം നടത്തി വരികയായിരുന്നു.