കൊടുങ്ങല്ലൂർ: 01.09.2023 തിയ്യതി രാവിലെ 10.15 മണിക്ക് കൊടുങ്ങല്ലൂർ മുൻസിപ്പൽ ഓഫീസിന് മുൻവശം വച്ച് കാവിൽകടവ് സ്വദേശി തെക്കിനേടത്ത് ഫ്രാൻസിസ് മകൻ പ്രിൻസൻ എന്നയാളെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയായ നെടുംപറമ്പിൽ ജസ്റ്റിൻ (33) എന്നയാളാണ് അറസ്റ്റിലായത്. HDFC ബാങ്കിൽ കുടംബശ്രീ കളക്ഷൻ ഏജന്റായ പ്രിൻസൻ കൊടുങ്ങല്ലൂർ മുൻസിപ്പൽ ഓഫീസിന്
മുൻവശം ലോട്ടറി കടയിൽ നിന്നും ലോട്ടറി വാങ്ങുകയായിരുന്ന സമയത്താണ് പ്രതി മുൻവൈരാഗ്യത്താൽ കത്തികൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇടത് നെഞ്ചിലും, വലതുവശം വയറിലും കുത്തേറ്റ് ഗുരുതരപരിക്കേറ്റ പ്രിൻസൻ എറണാകുളം ആസ്റ്റർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇൻസ്പെക്ടർ ബൈജു ഇ.ആർ ന്റെ നേതൃത്വത്തിൽ എസ്.ഐ ഹരോൾഡ് ജോർജ്ജ്, രവികുമാർ. വി, ജി.എ.എസ്.ഐ രാജി, സി.പി.ഓ ഗോപകുമാർ പി.ജി, എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.