കൊടുങ്ങല്ലൂർ: പട്ടാപകൽ നാട്ടുകാർ നോക്കി നിൽക്കെ യുവാവിനെ കുത്തി പരിക്കേൽപ്പിച്ചു. കൊടുങ്ങളുള്ളൂർ കാവിൽക്കടവ് സ്വദേശി തെക്കിനേടത്ത് ഫ്രാൻസിസിന്റെ മകൻ പ്രിൻസനെ ആണ് കുത്തി പരിക്കേൽപ്പിച്ചത്. പ്രിൻസനെ ആക്രമിച്ച തിരുവള്ളൂർ സ്വദേശി ജെസ്റ്റിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഗുരുതരമായി പരിക്കേറ്റ പ്രിൻസനെ കൊടുങ്ങല്ലൂർ എആർഎം മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു. രാവിലെ 10. 30 യോടെ നഗരസഭ ഓഫീസ് പരിസരത്ത് വച്ചായിരുന്നു സംഭവം. മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന.