കൊടുങ്ങല്ലൂർ: പുല്ലൂറ്റിൽ നിന്ന് മലമ്പാമ്പിനെ പിടികൂടി. പുല്ലൂറ്റ് പന്തലാലുക്കൽ ക്ഷേത്രം വളവിനു സമീപത്തു നിന്നാണ് 10 അടിയോളം നീളമുള്ള മലമ്പാമ്പിനെ കണ്ടെത്തിയത്. പുല്ലൂറ്റ് ഇൻഡിപെൻഡൻസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രസിഡന്റ് ഷഹീൻ.കെ.മൊയ്‌ദീൻ, സെക്രട്ടറി നിസാം കാസിം എന്നിവരുടെ നേതൃത്വത്തിൽ ആണ് മലമ്പാമ്പിനെ പിടികൂടിയത്. പാമ്പിനെ പിന്നീട് വനംവകുപ്പിന് കൈമാറി.