അഞ്ചങ്ങാടി: ദുരിതമനുഭവിക്കുന്ന സഹജീവികൾക്ക് സഹായം നൽകേണ്ടതിൽ നാം ഓരോരുത്തർക്കും ഉത്തരവാദിത്വമുണ്ടെന്ന് ടി.എൻ. പ്രതാപൻ എംപി പറഞ്ഞു. കടപ്പുറം അഞ്ചങ്ങാടിയിൽ ഷെൽട്ടർ ചാരിറ്റബിൾ സൊസൈറ്റിയുടെ ഓഫീസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരു അദ്ദേഹം.
മാനുഷിക സ്നേഹവും സാമൂഹിക പ്രതിബന്ധതയും മുൻനിർത്തി ദീർഘകാലമായി പ്രവർത്തിക്കുന്ന ഷെൽട്ടർന്റെ പ്രവർത്തനങ്ങൾ തികച്ചും മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. എൻ.കെ. അക്ബർ എംൽഎ മുഖ്യാതിഥിയായയി. ഷെൽട്ടർ പ്രസിഡന്റ് ടി.കെ. ഗഫൂർ ഹാജി അധ്യക്ഷത വഹിച്ചു.