വലപ്പാട്: എ.പി.ജെ. അബ്ദുൾ കലാം സ്റ്റഡി സെന്റർ സംസ്ഥാന തലത്തിൽ ഏർപ്പെടുത്തിയ 2022 – 23 അധ്യയന വർഷത്തെ മികച്ച പിടിഎ പ്രസിഡന്റിനുള്ള അവാർഡ് വലപ്പാട് ഭാരത് വിദ്യാമന്ദിർ സീനിയർ സെക്കൻഡറി സ്കൂളിലെ പിടിഎ പ്രസിഡണ്ട് ആർ.എം. മനാഫിന് ലഭിച്ചു. സ്കൂളിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ, വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വ്യത്യസ്ത വിഷയത്തിൽ കൊടുത്ത കൗൺസിലിംഗ് ക്ലാസ്സുകൾ എന്നിവ പരിഗണിച്ചായിരുന്നു ഈ പുരസ്കാരം ലഭിച്ചത്. സെപ്റ്റംബർ 5 ന് അധ്യാപക ദിനത്തിൽ തിരുവനന്തപുരത്തെ ഭാരത് ഭവനിൽ വെച്ച് നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.