തൃപ്രയാർ: വലപ്പാട് ബീച്ച് റോഡിൽ ഓട്ടോ ടാക്സിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. ചെന്ത്രാപ്പിന്നി സ്വദേശി ഇല്ലത്ത് വീട്ടിൽ രഞ്ജിത്ത് ( 30) നാട്ടിക ബീച്ച് മൂത്തുകുന്നം സ്വദേശിനി വളവത്ത് വീട്ടിൽ ബേബി (62) എന്നിവരെ തൃപ്രയാർ ആക്ട്സ് പ്രവർത്തകർ വലപ്പാട് ദയ എമർജൻസി കെയറിൽ പ്രവേശിപ്പിച്ചു.