കൊടുങ്ങല്ലൂര്‍: കോട്ടപ്പുറത്ത് ജെ.സി.ബി ഇടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. എറണാകുളം ഗോതുരുത്ത് സ്വദേശി കോണത്ത് വീട്ടില്‍ ജോസ് (50) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് അപകടം. ഉടൻ തന്നെ കൊടുങ്ങല്ലൂർ ടി.കെ.എസ്.പുരം മെഡികെയർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊടുങ്ങല്ലൂർ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.