പാവറട്ടി: കളഞ്ഞു കിട്ടിയ സ്വർണമാല ഉടമസ്ഥനെ തേടി പിടിച്ച് തിരികെ നൽകി മാതൃകയായി. ചാമകാല സ്വദേശി കണ്ണോത്ത് വീട്ടിൽ റിയാസിൻ്റെ ഒന്നര പവൻ മാലയാണ് സ്വദേശി നാലകത്ത് നിഹാൽ തിരികെ യേൽപ്പിച്ചത്. ഞായറാഴ്ച്ച വൈകീട്ട് കണ്ണോത്ത് പാടത്തെ അസ്തമയ കാഴ്ച്ചകൾ കാണാനെത്തിയതായിരുന്നു റിയാസ്. തിരികെ പോരുന്നതിനിടയിലാണ് മാല നഷ്ടമായ കാര്യം അറിഞ്ഞത്. മാല പോയ വിവരംസമീപത്തെ വീടുകളിൽ പറഞ്ഞതിന് ശേഷം റിയാസ് മടങ്ങി.
ഇയാൾ മടങ്ങിപ്പോയതിന് ശേഷമാണ് കണ്ണോത്ത് പാടത്ത്നിന്ന് നിഹാലിന് മാല ലഭിച്ചത്. സുഹൃത്തും ഡിവൈഎഫ്ഐ മണലൂർ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറിയുമായ ആഷിക്ക് വലിയകത്തിൻ്റെ സഹായത്തോടെ മാല പാവറട്ടി പൊലിസിലേൽപ്പിച്ചുവെങ്കിലും ഉടമയെ കണ്ടെത്താനായില്ല. തുടർന്ന് തിങ്കളാഴ്ച്ച രാവിലെ കണ്ണോത്ത് പാടം പരിസരത്തെ ഏതാനും വീടുകളിൽ ഇരുവരും എത്തിയപ്പോഴാണ് ഉടമയെ തിരിച്ചറിയാനുള്ള വഴി തെളിഞ്ഞത്. തുടർന്ന് ഉടമയെ വിളിച്ചു വരുത്തി പാവറട്ടി പോലീസ് സ്റ്റേഷനിൽ വച്ച് മാല കൈമാറി.