അന്തിക്കാട്: അന്തിക്കാട് ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ കർഷക ചന്ത ഗ്രാമപഞ്ചായത് പ്രസിഡന്റ് ജ്യോതി രാമൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.എസ്. സുജിത്ത് അധ്യക്ഷതവഹിച്ചു. ആദ്യ വിൽപന കാർഷിക വികസന സമിതി അംഗം
സി.ജി.പ്രസാദ് പച്ചക്കറി കിറ്റ് പ്രസിഡന്റിൽ നിന്നും ഏറ്റു വാങ്ങി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മാരായ സി.കെ.കൃഷ്ണകുമാർ,അബ്ദുൾ ജലീൽ എടയാടി, കുടുംബശ്രീ ചെയർ പേഴ്സൺ മണി ശശി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സ്ൺ മേനക മധു കൃഷി ഓഫീസർ കെ.എസ്. ശ്വേത എന്നിവർ സംസാരിച്ചു.