അന്തിക്കാട്: നിത്യോപയോഗ സാധനവില വർദ്ധനവിനെതിരെയും ഉത്സവകാലങ്ങളിലെവില വർദ്ധനവ് പിടിച്ചു നിർത്താൻ വേണ്ടി രൂപീകരിച്ചിട്ടുള്ള സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ ജനങ്ങൾക്ക് കുറഞ്ഞ വിലക്ക് ലഭിക്കേണ്ടതും സബ്സിഡി നിരക്കിൽ ലഭിക്കേണ്ടതായ സാധനങ്ങൾ എത്തിച്ച് നൽകാത്ത സംസ്ഥാന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് അന്തിക്കാട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ അന്തിക്കാട് സപ്ലൈകോ സൂപ്പർ മാർക്കറ്റിലേക്ക് പട്ടിണി മാർച്ച് നടത്തി.
പട്ടിണി മാർച്ച് ഡി.സി.സി. ജനറൽ സെക്രട്ടറി കെ. ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് വി.കെ.മോഹനൻ അധ്യക്ഷത വഹിച്ചു. ബ്ലോക് കോൺഗ്രസ് കമ്മറ്റിഭാരവാഹികളായ ഇ. രമേശൻ, കെ.ബി. രാജീവ്, രഘു നല്ലയിൽ ,ഷൈൻ പള്ളിപ്പറമ്പിൽ, കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് സുധീർ പാടൂർ, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി
റസിയ ഹബീബ്, കെ.പി.സി.സി.വിചാർ വിഭാഗ് സംസ്ഥാനകമ്മറ്റി അംഗം രാമചന്ദ്രൻ പള്ളിയിൽ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ മിനി ആൻ്റോ ,ശാന്ത സോളമൻ, എ.വി. യഥു കൃഷ്ണൻ, ജോജോ മാളിയേക്കൽ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ടിൻ്റോ മാങ്ങൻ, യു. നാരായണൻകുട്ടി ,എൻ.ബാലഗോപാലൻ, സതീശൻ അന്തിക്കാട്, സിദ്ധാർത്ഥൻ കളത്തിൽ, സി.ആർ.വേണുഗോ പാലൻ, ഷാജു മാളിയേക്കൽ, ഷീജ രാജൻ, കെ.പി.പ്രശാന്തൻ, ഉണ്ണി മേനോൻ, എന്നിവർ നേതൃത്വം നൽകി.