കൊടുങ്ങല്ലൂർ: എറിയാട് ബ്ലോക്കിന് തെക്കു വശം താമസിക്കുന്ന എറമംഗലത്ത് ഹൈദ്രോസിന്റെ മകൻ ഡോ. അൻസിൽ(35) ഹൃദയാഘാതം മൂലം ദുബായിൽ അന്തരിച്ചു. അൽ ഐനിലെ ആയുർവേദ ക്ലിനിക്കിലെ ഡോക്ടറായിരുന്നു. കരുവന്നൂർ ആനക്കോട്ട് കുടുംബാംഗമായ രഹനയാണ് മാതാവ്.
ഭാര്യ : മലപ്പുറം കോടൂർ പിച്ചൻ കടമ്പോട്ട് തൊടിയിൽ മമ്മു മാസ്റ്ററുടെ മകൾ ഡോ. പി.കെ. സഈദ(മെഡിക്കൽഓഫീസർ, ഗവ. ഹോമിയോ ഡിസ്‌പെൻസറി, എടവിലങ്ങ്), മക്കൾ : ഹിബ ഫാത്തിമ, ആയിഷ ഈഷ, സഹോദരി : അദീല(ഐ.ടി എഞ്ചിനീയർ). ഖബറടക്കം ചൊവ്വ രാവിലെ 8.30നു മാടവന പടിഞ്ഞാറെ മുഹിയുദ്ദീൻ പള്ളി ഖബർസ്ഥാനിൽ വെച്ചു നടത്തപ്പെടും.