നാട്ടിക: നാട്ടിക ഗ്രാമപ്പഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ തൃശൂർ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ജില്ലാ മെഡിക്കൽ ഓഫീസ് നടപ്പിലാക്കുന്ന ജീവിത ശൈലി രോഗ നിർണയ നിയന്ത്രണ ചികിത്സാ പദ്ധതിയായ തൃശൂർ ഹെൽത്ത് ലൈനിന്റെ പഞ്ചായത്ത് തല പരിപാടി തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രസാദ് ഉദ്ഘാടനം ചെയ്തു.
വാർഡ് 14 ലെ പകൽവീട്ടിൽ വെച്ച് നടത്തിയ ചടങ്ങിൽ നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ആർ. ദിനേശൻ അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. കെ.എസ്. കിഷോർ പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡന്റ് രജനി ബാബു,
നാട്ടിക ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ. സന്തോഷ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ബിന്ദു പ്രദീപ്, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിജോഷ് ആനന്ദ്, വാർഡ് മെമ്പർമാരായ പി.വി. സെന്തിൽ കുമാർ, സുരേഷ് ഇയ്യാനി എന്നിവർ പ്രസംഗിച്ചു.
ഹെൽത്ത് ഇൻസ്‌പെക്ടർ ടി.പി. ഹനീഷ്കുമാർ സ്വാഗതം പറയുകയും ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് എസ്. ഉഷ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ എസ്. ഫസീല ബീവി, അഞ്ചു സുരേന്ദ്രൻ, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് വി.എം. ജയലക്ഷ്മി,പാലിയേറ്റീവ് നേഴ്സ് എൻ.പി. പ്രിയ,അങ്കണവാടി ടീച്ചർ ഷീബ,ആശവർക്കർമാർ, വാർഡ് ശുചിത്വ കമ്മിറ്റി അംഗങ്ങൾ, കുടുംബശ്രീപ്രവർത്തകർ, എന്നിവർ നേതൃത്വം നൽകി. ക്യാമ്പിൽ പങ്കെടുത്തവരുടെ പ്രമേഹം, രക്തസമ്മർദം, എന്നിവ പരിശോധന നടത്തുകയും അവശ്യമുള്ളവരെ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് റഫർ ചെയ്യുകയും ചെയ്തു.