തൃശ്ശൂര്‍: കുന്നംകുളത്തെ സ്വകാര്യ ലോഡ്ജിൽ മയക്കു മരുന്ന് പിടികൂടി. സംഭവത്തില്‍ രണ്ട് യുവതികളടക്കം നാലുപേർ പോലീസിന്റെ പിടിയിലായി. പാലക്കാട് കുറ്റനാട് സ്വദേശികളായ ഷഫീക്ക്, അനസ്, കൊല്ലം സ്വദേശി സുരഭി, ആലപ്പുഴ ചേര്‍ത്തല സ്വദേശി ഷെറിന്‍ എന്നിവരാണ് പിടിയിലായത്.
ഇവരില്‍ നിന്നും അഞ്ച് ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തു. കുന്നംകുളം – വടക്കാഞ്ചേരി റോഡിലെ സ്വകാര്യ ലോഡ്ജിൽ നിന്നാണ് ഇവര്‍ പിടിയിലായത്. ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കുന്നംകുളം പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.