News One Thrissur

Thrissur

സ്വർണവിലയിൽ ഇടിവ് തുടരുന്നു; ഇന്ന് പവന് 120 രൂപ കുറഞ്ഞു

തൃശ്ശൂർ : സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്ന് ഗ്രാമിന് 15 രൂപ കുറഞ്ഞ് സ്വർണവില 5455 രൂപയിലെത്തി. ഒരു പവൻ സ്വർണത്തിന് വില 120 രൂപ കുറഞ്ഞ് 43,640 രൂപയിലെത്തി. പതിനെട്ട് കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4523 രൂപയുമാണ്.തിങ്കളാഴ്ച സ്വർണവിലയിൽ മാറ്റം രേഖപ്പെടുത്തിയിരുന്നില്ല. പിന്നാലെ ചൊവ്വാഴ്ചയും

ബുധനാഴ്ചയും പത്ത് രൂപ വീതം സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി ഒരു ഗ്രാം സ്വർണത്തിന് വില 5495 രൂപയിലെത്തിയിരുന്നു. പിന്നാലെ ഇന്നലെ ഗ്രാമിന് 25 രൂപ കൂടി കുറഞ്ഞ് സ്വർണവില 5470 ആയിരുന്നു.

അഞ്ചുവർഷത്തിനിടെ സ്വർണ്ണം പവന് 22760 രൂപയുടെ വർധനവാണ് ഉണ്ടായത്. 2017 ഓഗസ്റ്റ് എട്ടാം തീയതി 2660 രൂപ ഗ്രാമിനും 21280 രൂപ പവനമായിരുന്നു വില. 107 ശതമാനത്തോളം വിലവർധനമാണ് കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ സ്വർണത്തിന് രേഖപ്പെടുത്തിയത്. ലോകത്തിൽ മറ്റൊരു വസ്തുവിനും ഇത്രയേറെ വിലവർധനം ഉണ്ടായിട്ടില്ല. സ്വർണവിലയിൽ വലിയ ചാഞ്ചാട്ടമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.

ഏപ്രിൽ 14ന് സ്വർണവില സർവകാല റെക്കോർഡിലെത്തിയിരുന്നു. ഗ്രാമിന് 55 രൂപ വർധിച്ചാണ് വില റെക്കോർഡ് മറികടന്ന് 5665 രൂപയിലെത്തിയത്. പവന് 45,320 രൂപയുമായിരുന്നു അന്നത്തെ വില. ഇതിന് മുൻപ് ഏപ്രിൽ 5നാണ് സംസ്ഥാനത്ത് സ്വർണവില റെക്കോർഡിട്ടത്. ഗ്രാമിന് 5625 രൂപയായിരുന്നു അന്നത്തെ റെക്കോർഡ് നിരക്ക്.

Related posts

തൃശൂരിൽ മരണാനന്തര ചടങ്ങുകള്‍ക്ക് ഇടമില്ലാതെ കുഴങ്ങി ഒരു കുടുംബം, സൗകര്യമൊരുക്കി വായനശാല

Sudheer K

വാളമുക്ക് യുവജനവേദി വായനശാലയുടെ സിവി. സിദ്ധാർത്ഥൻ മാസ്റ്റർ സ്മാരക വിദ്യാഭ്യാസ പുരസ്കാര വിതരണം നടത്തി

Husain P M

അരിമ്പൂർ ഗവ. യു.പി. സ്കൂളിലെ പ്രവർത്തനയിടങ്ങളുടെ ഉദ്ഘാടനം

Husain P M

Leave a Comment

error: Content is protected !!