അന്തിക്കാട്: കേന്ദ്ര വിഹിതങ്ങൾ കിട്ടിയാലും ഇല്ലെങ്കിലും ഓണത്തിനാവശ്യമായ ഉൽപ്പന്നങ്ങൾ സംസ്ഥാന സർക്കാർ ലഭ്യമാക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി.ആർ. അനിൽ പറഞ്ഞു.
അന്തിക്കാട് സപ്ലൈകോ സൂപ്പർ മാർക്കറ്റിൻ്റെ പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.സി. മുകുന്ദൻ എംഎൽഎ അധ്യക്ഷനായി. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. ശശിധരൻ, അന്തിക്കാട് പഞ്ചായത്ത് പ്രസിഡൻ്റ് ജ്യോതിരാമൻ, ത്രിതല പഞ്ചായത്ത് അംഗങ്ങളായ വി.എൻ. സുർജിത്ത്,
ടി.ബി. മായ, സുജിത്ത് അന്തിക്കാട്, സി.കെ. കൃഷ്ണകുമാർ, വിവിധ രാഷ്ട്രീയ നേതാക്കളായ എ.വി. ശ്രീവത്സൻ, ഷിബു കൊല്ലാറ, വി.കെ. മോഹനൻ, മണികണ്ഠൻ പുളിക്കത്തറ, സി ബി മോഹനൻ, ഉസ്മാൻ എടയാടി, തൃശൂർ ജില്ല സപ്ലൈ ഓഫീസർ ടി കെ ബേബി സിറാജ്, സപ്ലൈകോ പാലക്കാട് മേഖല മാനേജർ എസ് കമറുദ്ദീൻ എന്നിവർ സംസാരിച്ചു.