News One Thrissur

വാടാനപ്പള്ളി ഭഗവതി ക്ഷേത്രത്തിലെ അശ്വതി – ഭരണി മഹോത്സവം ആഘോഷിച്ചു 

Sudheer K

വാടാനപ്പള്ളി: ഭഗവതി ക്ഷേത്രത്തിലെ അശ്വതി – ഭരണി മഹോത്സവം ആഘോഷിച്ചു. രാവിലെ ശീവേലി എഴുന്നെള്ളിപ്പ് ഉണ്ടായി. വൈകിട്ട് നടന്ന കൂട്ടി എഴുന്നെള്ളിപ്പിൽ ഒമ്പത്‌ ആനകൾ അണിനിരന്നു. ഉത്സവ കമ്മറ്റിയുടെ ഉഷശ്രീ ശങ്കരൻ കുട്ടി എന്ന ആന ഭഗവതിയുടെ തിടമ്പേറി. നടുവിൽക്കര പടന്ന സഭയുടെ ഗുരുവായൂർ ദാമോദർ ദാസ് എന്ന ആന വലത്തും ഇടത്ത് ഇടശ്ശേരി യുവ രശ്മി കമ്മറ്റിയുടെ ഗുരുവായൂർ വിഷ്ണു എന്ന ആന ഇടത്തും അണിനിരന്നു. ആസ്ഥാന വിദ്വാൻ മേള ശ്രീ പൂനാരി ഉണ്ണികൃഷ്ണന്റേയും പനങ്ങാട്ടിരി മോഹനമാരാരുടേയും പല്ലശ്ശന ശിവന്റേയും നേതൃത്വത്തിൽ 180-ൽ പരം വാദ്യകലാകാരൻമാരുടേയും നേതൃത്വത്തിൽ മേജർ സെറ്റ് പഞ്ചവാദ്യവും ചെണ്ട മേളയും അരങ്ങേറി. ഉത്സവത്തിന്റെ ഭാഗമായി വർണ മഴയും നൃത്തോത്സവവും നൃത്ത ശിൽപ്പവും ഉണ്ടായി.

error: Content is protected !!